കാലടി: പെന്‍ഷന്‍ വീടുകളിലെത്തിച്ചു നല്‍കുന്ന പദ്ധതി നടപ്പാക്കി തുടങ്ങിയതോടെ ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപണമുയര്‍ന്നു. കാലടിയില്‍ വീടുകളിലെത്തുന്ന സഹകരണബാങ്ക് ജീവനക്കാരോടൊപ്പമുള്ള സിപിഎം പ്രവര്‍ത്തകര്‍ ഇത് സിപിഎമ്മിന്റെ ഓണസമ്മാനമെന്ന രീതിയില്‍ പ്രചാരണം അഴിച്ചു വിടുന്നതായാണ് ആക്ഷേപം. കാലടിയില്‍ സിപിഎം ഭരണം നടത്തുന്ന ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് വഴിയാണ് പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുള്ളത്.
യുഡിഎഫ് മെമ്പര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളില്‍ പെന്‍ഷന്‍ വിതരണത്തിന് ബാങ്ക് ജീവനക്കാര്‍ എത്തുമ്പോള്‍ ഇവരെ അറിയിക്കാതെയാണ് ഗുണഭോക്താക്കള്‍ക്കു തുക കൈമാറുന്നതെന്ന് ആക്ഷേപമുണ്ട്.സിപിഎം നേതാക്കളായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മാത്രം ജീവനക്കാരോടൊപ്പം പോകുന്നത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്ന് യുഡിഎഫ് പഞ്ചായത്തംഗങ്ങള്‍ആരോപിക്കുന്നു.
ചില വാര്‍ഡുകളില്‍ സിപിഎം നേതാക്കളുടെമക്കളും പെന്‍ഷന്‍ വിതരണത്തിന് ജീവനക്കാരോടൊപ്പംപോകുന്നുവത്രെ. വന്‍തുക ചിലവ് ചെയ്ത്‌സര്‍വേ നടത്തി ഒപ്പിട്ടു വാങ്ങി വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതോടെ പെന്‍ഷന്‍ എത്തുന്നതും കാത്ത് ദിവസങ്ങളായി വീടിന് മുന്‍പില്‍ കുത്തിയിരിക്കേണ്ട ഗതികേടിലാണ് ഗുണഭോക്താക്കളെന്ന് കാലടിബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാര്‍ന്റിംഗ്കമ്മിറ്റി ചെയര്‍മാനുമായ ഷൈജന്‍ തോട്ടപ്പിള്ളി ആരോപിച്ചു.