പെരുമ്പുഴ പാടത്ത് ഒളിപ്പിച്ച 120 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

tcr-spiritകാഞ്ഞാണി: പെരുമ്പുഴ പാടത്ത് റോഡരികില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചനിലയില്‍ 120 ലിറ്റര്‍ സ്പിരിറ്റ് അന്തിക്കാട് എക്‌സൈസ് സംഘം കണ്ടെടുത്തു. അന്തിക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 9.45ന് പെരുമ്പുഴ റോഡരികില്‍ പരിശോധന നടത്തിയപ്പോഴാണ് 35 ലിറ്റര്‍വീതം നാലു കന്നാസുകളിലാക്കിയ സ്പിരിറ്റ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളാരെയും പിടികൂടാനായിട്ടില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സുധാകരന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.ബി. പ്രസാദ്, മറ്റ് എക്‌സൈസ് ഉദ്യോഗസ്ഥരായ എ.കെ. ബാലസുബ്രഹ്മണ്യം, സുരേഷ്കുമാര്‍, സി.ജെ. റിജോ, റിനോയ് എന്നിവരടുങ്ങുന്ന സംഘമാണ് സ്പിരിറ്റ് കണ്ടെടുത്തത്.

Related posts