കൊച്ചി കായലിലും ജലനിരപ്പ് ഉയരുന്നു; സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം നൽകി ജില്ലാ ഭരണകൂടം

കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി കായലിലും ജലനിരപ്പ് ഉയരുന്നു. കൂടുതൽ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. പല സ്ഥലങ്ങളിലും രണ്ടു ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലുമായിട്ടില്ലെന്നും റൂറൽ എസ്പി അറിയിച്ചു.

Related posts