തിരുവനന്തപുരം: പീഡിപ്പിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്‌തെന്ന വീട്ടമ്മയുടെ പരാതി പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിക്കെതിരെ രണ്ട് പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്തു. പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി സന്തോഷ്കുമാറിനെതിരെയാണ് തിരുവനന്തപുരം മ്യൂസിയം, ഫോര്‍ട്ട് പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്തത്. പേരൂര്‍ക്കട സ്വദേശിനിയായ വീട്ടമ്മയാണ് ഡിവൈഎസ്പിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.
സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വര്‍ഷങ്ങളായി ഡിവൈഎസ്പി തന്നെ പല സ്ഥലത്ത് വച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് വീട്ടമ്മയുടെ മൊഴി. സാമ്പത്തിക ഇടപാടിനെ ചൊല്ലി പലരെയും വിട്ട് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മുന്‍ പത്തനംതിട്ട ഡിവൈഎസ്പി കൂടിയാണ് ആരോപണ വിധേയനായ ഡിവൈഎസ്പി സന്തോഷ്കുമാര്‍.