പേരാമ്പ്രയില്‍ 5,000 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടികൂടി

tvm-hansപേരാമ്പ്ര: അയ്യായിരം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ സ്വദേശികളായ പുളിയില്‍ പാറമ്മല്‍ വീട്ടില്‍ റഷീദ് (42), മാങ്ങാട് താഴേവീട്ടില്‍ ഇക്ബാല്‍ (29) എന്നിവരാണ് പിടിയിലായത്. ഉത്പന്നങ്ങള്‍ കൊണ്ടുവന്ന കെഎല്‍-13 ഡബ്ല്യൂ 5380 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നു പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര ടൗണില്‍ മാര്‍ക്കറ്റ് പരിസരത്തുവച്ചാണ് എസ്‌ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പേരാമ്പ്രയിലും പരിസരത്തും വിതരണം ചെയ്യാനാണ് ഉത്പന്നങ്ങളെത്തിച്ചതെന്നു പിടിയിലായവര്‍ മൊഴി നല്കി.

Related posts