പൈലറ്റ് നായ! മനുഷ്യ പൈലറ്റ് നിര്‍ദേശം നല്‍കി; നായ വിമാനം പറത്തി 3000 അടി ഉയരത്തില്‍

dogഒരു നായ വിമാനം പറത്തുമോ വിശ്വസിക്കാന്‍ അല്‍പം പ്രയാസമുള്ള കാര്യമാണ്? സംഭവം സത്യമാണ് സ്റ്റാഫോര്‍ഡ് ഷെയറിലുള്ള ഷാഡോ എന്ന രണ്ടര വയസ്സുകാരനായ നായയാണ് വിമാനം പറത്തി റിക്കാര്‍ഡിട്ടത്. അതും 3000 അടി ഉയരത്തില്‍ ബെര്‍ക്ക് ഷെയറിനു മുകളില്‍ക്കൂടി. സ്‌കൈ വണ്‍ ചാനലിന്റെ ഡോഗ്‌സ് മൈറ്റ് ഫാള്‍ എന്ന പരിപാടിയുടെ ഭാഗമായിയായിരുന്നു ഈ വിമാനം പറത്തല്‍.

1,20,000 നായകളില്‍ നിന്നാണ് ബുള്‍ ടെറിയര്‍-കോളി ഇനത്തില്‍പ്പെടുന്ന ഷാഡോയെ വിമാനം പറത്താന്‍ തെരഞ്ഞെടുത്തത്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയില്‍ ഷാഡോ വിമാനം പറത്തുമ്പോള്‍ മനുഷ്യ പൈലറ്റായ ആദം സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് തൊട്ടടുത്തുണ്ടായിരുന്നു.

നായകള്‍ക്ക് അസാധാരണമായ പല കഴിവുകളും ഉണ്ടെന്നും അതു ലോകത്തെ അറിയിക്കാനാണ് ഇങ്ങനെയൊരു പരിപാടി പ്ലാന്‍ ചെയ്തതെന്നും മൃഗസംരക്ഷണ പ്രവര്‍ത്തക ഷാര്‍ലെറ്റ് വൈല്‍ഡ് പറയുന്നു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പൂര്‍ണ സഹകരണത്തോടെയായിരുന്നു ഇങ്ങനെയൊരു പരീക്ഷണപ്പറക്കല്‍.ഏതായാലും മറ്റു മൃഗങ്ങളുടെ മുമ്പില്‍ നായകള്‍ക്കിനി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാം…

Related posts