കണ്ണൂര്‍: കളക്ടറേറ്റിനോടു ചേര്‍ന്നുള്ള പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ ഒരു ഗേറ്റ് പൂട്ടിയിട്ടത് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടായി. താലൂക്ക് ഓഫീസിനു മുന്നിലുള്ള രണ്ടു ഗേറ്റുകളില്‍ ഒന്നാണു താഴിട്ടുപൂട്ടിയത്. താലൂക്ക് ഓഫീസ് പരിസരത്തുനിന്നു കളക്ടറേറ്റിലേക്കും ജില്ലാ ട്രഷറിയിലേക്കും മറ്റും എളുപ്പത്തില്‍ കടന്നുപോകാവുന്ന വഴി ഇതുമൂലം തടസപ്പെട്ടു. സ്വകാര്യ വാഹനങ്ങള്‍ ഓഫീസ് വളപ്പില്‍ കയറ്റി പാര്‍ക്കു ചെയ്യുന്നതുകാരണമാണ് ഗേറ്റ് പൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഗേറ്റ് പൂട്ടിയതിനെതിരേ ജീവനക്കാരില്‍ നിന്നുതന്നെ കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പൊതുമരാമത്ത് ഓഫീസിന്റെ രണ്ട് ഗേറ്റുകളില്‍ ഒന്ന് പൂട്ടി
