മുക്കം: പൊതു വിദ്യാഭ്യാസ മേഖല സംരക്ഷിക്കുന്നതിനായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പൊതു വിദ്യാലയ ശാക്തീകരണ പദ്ധതി ശ്രദ്ധേയമാകുന്നു. പൊതു വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇവിടേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനായി ജന പ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് യൂണിറ്റുകള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ സഹായങ്ങള്‍ ഉറപ്പ് വരുത്തിക്കൊണ്ടാണ് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്.
ഇതിന്‍െറ ഭാഗമായി കാരമൂല കുമാരനല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യു.പി സ്കൂളില്‍ നടന്ന വിദ്യാഭ്യാസ കണ്‍വന്‍ഷന്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. പണക്കാരനും പാവപ്പെട്ടവനും സൗജന്യ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഈ അധ്യായന വര്‍ഷം ഈ സ്കൂളില്‍ ആരംഭിക്കുന്ന ഇംഗ്ലീഷ് അഞ്ചാം ക്ലാസ് ഡി വിഷന്‍െറ പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സലാം തേക്കുംകുറ്റി അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.എന്‍ ജംനാസ് മുഖ്യാതിഥിയായി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എം.ദിവ്യ, റുബീന കണ്ണാട്ടില്‍, രമ്യ തുവ്വപ്പറമ്പില്‍, കാലിക്കറ്റ് എന്‍.ഐ.ടി പ്രഫസര്‍ ഡോ.കെ മുഹമ്മദ് ഷാഫി, ഷക്കീബ് കീലത്ത് സംസാരിച്ചു. നവാസ് ഓമശ്ശേരി ആമുഖ പ്രഭാഷണം നടത്തി. പി.എന്‍ .അജയന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു.പ്രധാനാധ്യാപിക എം.പി ഷൈന സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് എം.സുനിത നന്ദിയും പറഞ്ഞു.