തിരക്കേറിയ പാര്‍ക്കില്‍ പട്ടാപ്പകല്‍ അനാശാസ്യത്തിനു തുനിഞ്ഞാല്‍ പോലീസ് എന്തു ചെയ്യും? അറസ്റ്റ് ചെയ്യും കോടതിയില്‍ ഹാജരാക്കും ശിക്ഷ വാങ്ങിക്കൊടുക്കും, ഇതൊക്കെയല്ലേ സംഭവിക്കാന്‍ സാധ്യത? എന്നാല്‍ തായ്ലന്ഡ് പോലീസ് ചെയ്തത് വ്യത്യസ്തമായൊരു കാര്യമാണ്. അയര്‍ലന്‍ഡുകാരനും അമേരിക്കക്കാരിയുമാണ് ഫിഫി ഐലന്‍ഡിലെ തിരക്കേറിയ റോഡിനരികില്‍നിന്ന് അനാശാസ്യം നടത്താന്‍ തുനിഞ്ഞത്. കൈയോടെ പിടികൂടി പോലീസിലേല്‍പ്പിച്ച ഇരുവരില്‍നിന്നും പിഴയീടാക്കി. പിന്നീട് ചെയ്തത് ഞെട്ടിക്കുന്ന സംഭവമാണ്. ഇരുവരെയും പത്രസമ്മേളനത്തിനെത്തി പരസ്യമായി മാപ്പു പറയിച്ചു.
ഇരുപത്തൊന്നുകാരിയായ യുവതിയും ഇരുപത്തിനാലുകാരനായ യുവാവും പത്രസമ്മേളനത്തില്‍ തങ്ങള്‍ക്ക് മാപ്പുനല്‍കണമെന്ന് പരസ്യമായി അപേക്ഷിച്ചു. സംഭവം നടക്കുമ്പോള്‍ തങ്ങള്‍ മദ്യലഹരിയിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇരുവരും അവിടെവച്ച് പരിചയപ്പെട്ടതാണ്. യുവാവ് കോ താവോയിലേക്കും യുവതി ചിയാങ് മായിയിലേക്കും മടങ്ങി.
ഹുസൈന് ഹൗസ് ഹോട്ടസലിന് പുറത്തുവച്ചുനടന്ന സംഭവം മൊബൈലില്‍ പകര്‍ത്തിയശേഷമാണ് നാട്ടുകാര്‍ ഇരുവരെയും പിടികൂടിയത്. വെള്ള ബിക്കിനിയണിഞ്ഞ നിലയിലായിരുന്നു യുവതി. ഇരുവരും അതിരുകടക്കുന്നതിന് മുമ്പ് നാട്ടുകാര്‍ ഇടപെട്ടു. ഇനി ജീവിതത്തിലൊരിക്കലും തായ്ലന്ഡിലേക്ക് ഇല്ലെന്ന നിലപാടിലാണ് യുവതി.