പാലക്കാട്: കടുത്ത സൂര്യാഘാതഭീഷണി നേരിടുന്ന ജില്ലയില്‍ ജില്ലാകളക്ടര്‍ ഉള്‍പ്പെടെ മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ തൊഴില്‍ സമയക്രമീകരണം അട്ടിമറിക്കപ്പെട്ടെന്നും സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷിയായിട്ടും കളക്ടര്‍ പി.മേരിക്കുട്ടി സംഭവം കണ്ടില്ലെന്നു നടിച്ചെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു. സംഭവത്തില്‍ കളക്ടര്‍ക്ക് എതിരെ പരാതിനല്‍കുമെന്ന് ആം ആദ്മി ജില്ലാ കണ്‍വീനര്‍ അറിയിച്ചു.ഈമാസം ആറിനു നടക്കുന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടമൈതാനത്ത് കൂറ്റന്‍ പന്തല്‍നിര്‍മാണം പുരോഗമിക്കുകയാണ്.
ഇവിടെ സന്ദര്‍ശനം നടത്താനാണ് ജില്ലാ കളക്ടറും പാലക്കാട് എസ്പിയുമുള്‍പ്പെട്ട ഉന്നതസംഘം ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിനു എത്തിയത്. ഇവരുടെ സുരക്ഷാ വിലയിരുത്തല്‍ നടക്കുമ്പോള്‍പുറത്ത് കൊടും വെയിലില്‍ നിരവധി തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ കൊടുംചൂടും സൂര്യാഘാത ഭീഷണിയും മൂലം തൊഴില്‍സമയം രാവിലെഏഴുമുതല്‍ 11വരെയും ഉച്ചക്ക്‌ശേഷംമൂന്നുമുതല്‍ ആറുവരെയുമായി കളക്ടര്‍ ഉള്‍പ്പെട്ട സമിതിതന്നെയാണ്പുതുക്കിനിശ്ചയിച്ചത്.
ഈ ഉത്തരവ് അനുസരിച്ച് തൊഴില്‍നിയമലംഘനം നടത്തിയവരെ പിടികൂടിയവിവരവും തൊഴില്‍വകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ കണ്‍മുന്നില്‍ തൊഴിലാളികള്‍ കൊടുംചൂടില്‍ പണിയെടുക്കുന്ന കാഴ്ച കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചത്.
സംഭവത്തില്‍കളക്ടര്‍ക്കുംസ്ഥലത്ത്ഉണ്ടായിരുന്നഉദ്യേഗസ്തര്‍ക്കുമെതിരെ വീഡിയോ സഹിതം പരാതി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാകണ്‍വീനര്‍ കാര്‍ത്തികേയന്‍ ദാമോദരന്‍ അറിയിച്ചു. ഓരോരുത്തര്‍ക്കും അനുസരിച്ച് നിയമം വളച്ചൊടിക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാ െണന്നും ഇത് അനുവദിക്കാന്‍ ആവില്ലെന്നും അതിനാലാണ് പരാതി നല്‍കുന്നതെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.