പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ചു

KKD-BIKEFIREകൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിന് സമീപത്തെ മുറിയില്‍ താമസിച്ചിരുന്ന മലയാളിയായ യുവാവിന്റെ ബൈക്ക് കത്തിനശിച്ചു. കട്ടപ്പന സ്വദേശിയായ ഹരി എന്ന് യുവാവിന്റെ ബൈക്കാണ് കത്തിനശിച്ചത്. കോഴിപ്പിള്ളിയിലെ ഫെറോ സ്ലാബ് വര്‍ക്ക് യൂണിറ്റിലെ തൊഴിലാളിലാണ് ഹരി. ഓണംകുന്ന് റോഡില്‍ ജയന്തി റോഡ് ജംഗ്ഷനിലാണ് ഇന്നലെ പുലര്‍ച്ചയാണ് സംഭവം നടന്നത്.

ഒരു വീട്ടിലെ പലമുറികളിലായി 40 ഓളം വരുന്ന് അന്യസംസ്ഥാന തൊഴിലാളിലാണ് താമസിക്കുന്നത്. ഇവിടെ ഓരു മലയാളിയും മുറിഎടുത്തിട്ടുണ്ട്. കഴിഞ്ഞ് ദിവസം മലയാളി യുവാക്കളുമായി അന്യസംസംസ്ഥാന തൊഴിലാളികള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. തീപടരുന്നത് കണ്ട് ചിലര്‍ കൂത്താട്ടുകുളം ഫയര്‍ ഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് തീ അണച്ചത്. ക്യാമ്പിന് മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുവാനുള്ള ഷെഡിലാണ് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്. സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന  കാറിന്റെ ഒരു വശവും കത്തിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. കെട്ടിട ഉടമ ബൈക്കിന്റെ തുക നല്‍കി പ്രശ്‌നം പരിഹരിക്കകയായിരുന്നു.

Related posts