പോലീസിനെ വെട്ടിച്ചു കടന്ന വാന്‍ ബൈക്കിലും ബസിലുമിടിച്ച് ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്കു പരിക്ക് മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. വാന്‍ ഓടിച്ചിരുന്ന ഇടുക്കി ചക്കംകണ്ടം കിഴക്കേമഞ്ചം വീട്ടില്‍ സജി ജോസഫ്(45) ആണ് മരിച്ചത്. ഇയാളോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഇടുക്കി വണ്ടന്‍മേട് സ്വദേശിനി സുനിത ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. കുതിരാനില്‍ പരിശോധന കണ്ട് പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട വാന്‍ എസ്ഇടിസി ബസിലും തുടര്‍ന്നു പാലക്കാട് ഭാഗത്തുനിന്നു വന്ന കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിലും ഇടിച്ചു മറിഞ്ഞു. ബൈക്കിലുണ്ടായിരുന്ന പാലക്കാട് പള്ളിത്തെരുവില്‍ മുഹമ്മദ് റഷീദ്, ഭാര്യ സൈനബ, മക്കളായ സഫ്‌ന, ഷെരീഫ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സുനിതയെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായി പറയുന്നു. ഇതില്‍ അന്വേഷണം നടന്നുവരുമ്പോഴാണ് അപകടമുണ്ടാകുന്നത്. പരിക്കേറ്റവര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.