ഇന്ധനം നൽകാത്തതിനെചൊല്ലിയുള്ള തർക്കം;  നഗരമധ്യത്തിൽ തമ്മിൽതല്ല്;  ആറുപേർ പി​ടി​യി​ൽ

പ​ത്ത​നാ​പു​രം : വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​ച്ചു ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി ന​ഗ​ര​മ​ധ്യ​ത്തി​ല്‍ യു​വാ​ക്ക​ള്‍ ത​മ്മി​ല്‍​ത്ത​ല്ലി. സം​ഭ​വ​ത്തി​ല്‍ ആ​റു​പേ​രെ കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഷെ​മീ​ർ മു​ഹ​മ്മ​ദ്, തൗ​ഫീ​ക്ക്, അ​ജാ​സ് പു​ന​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ കൃ​ഷ്ണ​ൻ, ന​ന്ദു കൃ​ഷ്ണ​ൻ, ജി​തി​ൻ കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ യോടെ കു​ന്നി​ക്കോ​ട് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​യി​ൽ നി​ന്നും വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​നം മ​ട​ക്കി ന​ൽ​കി​യ​പ്പോ​ൾ ഇ​ന്ധ​നം നി​റ​ച്ച് ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി പു​ന​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളും വാ​ഹ​ന ഉ​ട​മ അ​ജാ​സു​മാ​യി ഫോ​ണി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​ത് ചോ​ദ്യം ചെ​യ്യാ​നാ​യി പു​ന​ലൂ​ർ സ്വ​ദേ​ശി​ക​ൾ കു​ന്നി​ക്കോ​ട്ട് എ​ത്തി​യ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ കു​ന്നി​ക്കോ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യു​വാ​ക്ക​ളി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Related posts