കിടങ്ങൂര്‍: പോലീസിന്റെ വിവിധവകുപ്പുകളില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാലം കല്ലുപാലം രതീഷ്കുമാറിനെ (39) ആണു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ ആലുവ, കോതമംഗലം സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.
തിങ്കളാഴ്ച അമ്പലപ്പുഴയിലെ വീട്ടില്‍നിന്നും കിടങ്ങൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു കിടങ്ങൂര്‍, അയര്‍ക്കുന്നം സ്വദേശികളായ യുവാക്കളുടെ പക്കല്‍നിന്നും അമ്പതിനായിരത്തിലധികം രൂപവീതം വാങ്ങിയെന്നാണു പരാതി. പാലാ സിഐയുടെ നിര്‍ദേശപ്രകാരം പേലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.