പഠിച്ച കള്ളൻമാർ..! ചേ​ർ​ത്ത​ല​യി​ൽ രണ്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണം; 24 പ​വ​നും പ​ണ​വും ക​വ​ർ​ന്നു; രണ്ടിടത്തും ഒരുസംഘംതന്നെ മേഷണം നടത്തിയിട്ടും വീട്ടുകാർ അറിയുന്നത് രാവിലെയെന്ന് പോലീസ്

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ൽ ര​ണ്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണം. ചേ​ർ​ത്ത​ല മാ​യി​ത്ത​റ​യി​ലാ​ണ് സം​ഭ​വം. മാ​യി​ത്ത​റ കേ​ശ​വ​ഭ​വ​ന​ത്തി​ൽ സോ​ണി​യു​ടെ​യും, മാ​യി​ത്ത​റ കൊ​ച്ചു​വെ​ളി നി​വാ​സി​ൽ സ​ന്തോ​ഷി​ന്‍റെ​യും വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ടു​ക്ക​ള വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ര​ണ്ടു വീ​ടു​ക​ളി​ൽ നി​ന്നു​മാ​യി 24 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 16,500 രൂ​പ​യും മോ​ഷ്ടി​ച്ചു.

സോ​ണി​യു​ടെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റേ മു​ക്കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​വും 3500 രൂ​പ​യു​മാ​ണ് ന​ഷ്ട​പെ​ട്ട​ത്. സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നു 17 പ​വ​ന്‍റെ സ്വ​ർ​ണ​വും 13000 രൂ​പ​യും ക​വ​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ​യാ​ണ് വീ​ട്ടു​കാ​ർ മോ​ഷ​ണം അ​റി​ഞ്ഞ​ത്.

പോ​ലീ​സ് നാ​യ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഇ​രു​വീ​ടു​ക​ളി​ലും ഒ​രേ സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. മോ​ഷ​ണം ന​ട​ന്ന​ത് അ​ർ​ത്തു​ങ്ക​ൽ, മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ ര​ണ്ട ു സ്റ്റേ​ഷ​നു​ക​ളി​ലും കേ​സ് റ​ജി​സ്റ്റ​ർ​ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts