പോലീസ് ക്യാമ്പ് പരിസരത്തു കിടന്ന ജെസിബിയില്‍ മോഷണം

alp-sajiപത്തനംതിട്ട: പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലത്തിന് എതിര്‍വശത്തുള്ള എആര്‍ ക്യാമ്പ പരിസരത്ത് സൂക്ഷിച്ചിരുന്ന ജെസിബിയില്‍ നിന്ന് ഹൈഡ്രോളിക് പമ്പ് ഉള്‍പ്പെടെ മോഷണം പോയി.പത്തനംതിട്ട പോലീസ് സിഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് എട്ടിന് നെല്‍വയല്‍ നികത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജെസിബിയില്‍ നിന്നാണ് ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. പോലീസ് കസ്റ്റിഡിയിലെടുത്ത ജെസിബി ജില്ലാ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയശേഷം പോലീസ് ക്യാമ്പ് പരിസരത്തേക്കു മാറ്റുകയായിരുന്നു.

കഴിഞ്ഞ അഞ്ചിന് പിഴ അടച്ച് ജെസിബി വിട്ടുകൊടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് ജെസിബി ഏറ്റെടുക്കുന്നതിന് യാര്‍ഡിലെത്തിയപ്പോഴാണ് ഇതില്‍ നിന്നും ഹൈഡ്രോളിക് പമ്പും അതിനോടു ചേര്‍ന്ന വാല്‍വ് ബ്ലോക്കും ഓയിലും മോഷണം പോയതായി കണ്ടെത്തിയത്. 75,000 രൂപ വില വരുന്ന ഉപകരണങ്ങളാണ് നഷ്ടമായതെന്ന് ഉടമ കുമ്പഴ പാറയില്‍ കെ.പി. മനോജ് പത്തനംതിട്ട സിഐയ്ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.നേരത്തെയും പത്തനംതിട്ട പോലീസ് പിടിച്ചെടുത്ത് എആര്‍ ക്യാമ്പ് പരിസരത്തു കൊണ്ടിടുന്ന വാഹനങ്ങളുടെ യന്ത്രങ്ങളടക്കം മോഷ്ടിക്കപ്പെടുന്നതായി പരാതിയുണ്ട്.

Related posts