പോലീസ് ജീപ്പിനുനേരേ ആക്രമണം :യുവാവ് അറസ്റ്റില്‍

knr-ARRESTമയ്യില്‍: ക്ഷേത്രോത്സവത്തിനിടെ പോലീസ് ജീപ്പിനുനേരേ ആക്രമണം നടത്തിയകേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എളയാവൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഓജിത്തിനെ (40) യാണു മയ്യില്‍ എസ്‌ഐ ഇ.വി. ഫായിസലിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനു പുലര്‍ച്ചെ ഒന്നോടെ കുറ്റിയാട്ടൂര്‍ കൂര്‍മ്പക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് മയ്യില്‍ പോലീസ് സ്‌റ്റേഷനിലെ ജീപ്പിനുനേരേ ആക്രമണമുണ്ടായത്. കല്ലേറില്‍ പോലീസ് ജീപ്പിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിരുന്നു.

ക്ഷേത്രോത്സവ സ്ഥലത്തെത്തിയ പോലീസ് ജീപ്പ് കുറ്റിയാട്ടൂര്‍ വില്ലേജ് ഓഫീസ് പരിസരത്തു നിര്‍ത്തിയിട്ടതായിരുന്നു. കല്ലേറ് നടത്തി ഓടി രക്ഷപ്പെട്ട ഓജിത്തിനുവേണ്ടി പോലീസ് പലയിടത്തും തെരച്ചില്‍ നടത്തിവരികയായിരുന്നു. വീട്ടില്‍നിന്നും മാറിന്ന ഓജിത്ത് എളയാവൂരില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു വീടിനുസമീപം വേഷം മാറിയെത്തിയ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related posts