വിഴിഞ്ഞം: എസ്.ഐ. ഓടിച്ചിരുന്ന പോലീസ് ജീപ്പ് നിയന്ത്രണംതെറ്റി വീടിന്റെ മതില്‍ തകര്‍ത്ത് വര്‍ക്ക്‌ഷോപ്പിലേക്ക് ഇടിച്ച് കയറി.വര്‍ക്ക് ഷോപ്പ് തൊഴിലാളിക്കും എസ്.ഐക്കും പരിക്ക്. ഇന്ന് രാവിലെ എട്ടോടെ വിഴിഞ്ഞം വെങ്ങാനൂര്‍ കെഎസ്ഇബി ഓഫീസിന് സമീപം വിഴിഞ്ഞം സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പ്പെട്ടത്.വിഴിഞ്ഞത്ത് നിന്ന് വെങ്ങാനൂരിലേക്ക് പോവുകയായിരുന്ന ജീപ്പ് ഇലവു വിളതുളസി സുധയില്‍ ഷിബുവിന്റെ വീട് മതിലും തകര്‍ക്കുകയായിരുന്നു.
കല്ലുകളില്‍ തട്ടി തെന്നിമാറിയ ജീപ്പ് ബൈക്കിലിടിച്ച് തെറ്റിച്ച് വീണ അജീഷ് (30) ന് കൈയ്ക്ക് പരിക്കേറ്റു. ജീപ്പ് ഓടിച്ചിരുന്ന വിഴിഞ്ഞം എസ് ഐ ജയകുമാറിനും പരിക്കേറ്റു.ഇരുവരെയും വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജിപ്പിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാരോപിച്ച് നാട്ടുകാര്‍ തടിച്ച് കൂടിയത് സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചു.ആവശ്യമായ നഷ്ട പരിഹാരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞ് പോയത്.