പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഗതാഗത തടസം സൃഷ്ടിക്കുന്നു

EKM-VAHANAMപെരുമ്പാവൂര്‍: പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പെരുമ്പാവൂര്‍ കച്ചേരികുന്ന് റോഡിലും കോര്‍ട്ട് റോഡിലും ഗതാഗത തടസം സൃഷ്ടിക്കുന്നു. പോലീസ് പിടികൂടുന്ന മണ്ണു ലോറികള്‍, അപകടത്തില്‍പെടുന്ന വാഹനങ്ങള്‍, മണ്ണുവാരി യന്ത്രങ്ങള്‍ എന്നിവ കോര്‍ട്ട് റോഡിലും കച്ചേരികുന്ന് റോഡിലുമാണ് കൊണ്ടുവന്നിടുന്നത്. ഏറെ പഴക്കമുള്ള വാഹനങ്ങള്‍ ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

ജീപ്പും ബൈക്കും ഉള്‍പ്പടെയുളള പോലീസിന്റെ ഔദ്യോഗിക വാഹനങ്ങളും, പോസ്‌റ്റോഫീസ് റോഡിലും പരിസരത്തും ഓഫീസുകളുള്ള അഭിഭാഷകരുടെയും മറ്റും കാറുകളും ഇവിടെ പാര്‍ക്കുചെയ്യുന്നു. കോര്‍ട്ട് റോഡില്‍ രാവിലെയും വൈകുന്നേരവും കാല്‍നട യാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പൊതുജങ്ങളുടെ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ കോര്‍ട്ട് റോഡില്‍ നിന്ന് വാഹനങ്ങള്‍ മാറ്റിയതാണ്. നഗരം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായും വാഹനങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഴയപടിയാണ്. ഇതു മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും എംസി റോഡിലും എഎം റോഡിലും രൂക്ഷമാകുകയാണ്.

Related posts