സ്വൽപ്പം വിചിത്രം ! താ​വ​ക്ക​ര റോ​ഡി​ൽ ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി​വ​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: താ​വ​ക്ക​ര റോ​ഡി​ൽ ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി​വ​ച്ച നി​ല​യി​ൽ. താ​വ​ക്ക​ര റെ​യി​ൽ​വേ അ​ണ്ട​ർ ബ്രി​ഡ്ജ് റോ​ഡി​ലാ​ണ് ഈ ​വി​ചി​ത്ര​മാ​യ കാ​ഴ്ച. ഓ​ട​ക​ൾ സു​ര​ക്ഷി​ത​മാ​യി മൂ​ട​ക്ക​ത്ത​ക്ക​വി​ധ​ത്തി​ലാ​ണ് റോ​ഡ് നി​ര​പ്പി​ൽ സ്ലാ​ബു​ക​ൾ പാ​കാ​റു​ള്ള​ത്.

എ​ന്നാ​ൽ, ഇ​വി​ടെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഓ​ട​ക​ൾ​ക്കു മു​ക​ളി​ലാ​യി കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങു​മാ​യി റോ​ഡി​ന​രി​കി​ലെ മ​തി​ലി​നോ​ട് ചാ​രി​വ​ച്ച നി​ല​യി​ലാ​ണ്. ക​ണ്ണൂ​ർ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള തി​ര​ക്കു​പി​ടി​ച്ച റോ​ഡി​ലാ​ണ് അ​പ​ക​ട​ക്കെ​ണി.

റോ​ഡ് നി​ര​പ്പി​ൽ സ്ലാ​ബു​ക​ൾ പാ​കാ​ത്ത​തു കാ​ര​ണം ന​ട​പ്പാ​ത ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തു കാ​ര​ണം ഇ​തു​വ​ഴി പോ​കു​ന്ന കാ​ൽ​ന​ട​യാ​ത്രി​ക​ർ റോ​ഡി​ലി​റ​ങ്ങി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്. ഇ​ത് കാ​ൽ​ന​ട​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു.

ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്ക് ചീ​റി​പാ​ഞ്ഞു വ​രു​ന്ന ബ​സു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്. ഓ​ട​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത് കാ​ര​ണം മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ട് ത​ള്ളു​ക​യാ​ണ്. ഇ​തു​കാ​ര​ണം പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്ല്യ​വും കൂ​ടി​യ​താ​യി ഓ​ട്ടോറി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment