കായംകുളം :കുറ്റിത്തെരുവ് ദേശത്തിനകത്ത് പോലീസ് അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച്് ജീപ്പില്‍ കയറ്റിയ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തയാളെ കോടതി റിമാന്‍ഡ് ചെയ്തു പ്രതിയുടെ ബന്ധുവായ കായംകുളം കുറ്റിത്തെരുവ് ദേശത്തിനകം പന്തപ്ലാവില്‍ നിന്നും പുള്ളി കണക്ക് കാട്ടിലേത്ത് വീട്ടില്‍ താമസിക്കുന്ന രാജേഷ് (24)നെയാണ് റിമാന്‍ഡ് ചെയ്തത്. വെട്ടുകേസില്‍ പ്രതിയായ കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണനെ ബൈക്കില്‍ കയറ്റി രക്ഷപ്പെടുത്താന്‍ സഹായിച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത് ഉണ്ണികൃഷ്ണനെ ബൈക്കില്‍ ചാരുംമൂട്ടില്‍ കൊണ്ടുവിട്ടതായി ഇയാള്‍ പൊലീസിന് മൊഴിനല്‍കി .
കൂടാതെ ചേരാവള്ളിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കേസിലും ഇയാള്‍ പ്രതിയാണന്ന് പോലീസ് പറഞ്ഞു ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാളുടെ പിതാവ് ഗോപാലകൃഷ്ണന്‍ മാരകായുധങ്ങളുമായി എ എസ് ഐ ഉള്‍പ്പടെയുള്ള നാലംഗ പോലീസ് സംഘത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.
ഈ സംഭവത്തില്‍ പ്രതിയായ ചെത്ത് തൊഴിലാളിയായ ഗോപാലകൃഷ്ണനും ഒളിവിലാണ് രക്ഷപ്പെട്ട പ്രതികള്‍ക്കുവേണ്ടി പോലീസ് വ്യാപക തെരച്ചില്‍ തുടരുകയാണ് .ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ സിയാദ് സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍ ,സതീഷ് ,എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം വെട്ടേറ്റത് സി പി ഒ രാജേഷിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
സംഭവത്തില്‍ നിരവധിപ്പേരെ പോലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ് പ്രതികളുടെ ബന്ധുക്കളും സഹായികളായ ചിലരെയും പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ തടയാന്‍ ശ്രമിക്കുകയൂം ചെയ്തവരില്‍ ചിലരെയുമാണ് പോലീസ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.