കോഴിക്കോട്: ഇന്ത്യ പോലുള്ള വികസ്വര രാഷ്ടങ്ങളില്‍ എച്ച്‌ഐവി പോലുളള രോഗങ്ങള്‍ പകരുന്നത് സുരക്ഷിതമായ ലൈംഗികബന്ധം ഇല്ലാത്തതുകൊണ്ടുമാത്രമല്ലെന്ന് കോഴിക്കാട് മെഡിക്കല്‍ കോളജ് റിട്ട. പ്രഫ. ഡോ. പി.കെ. ശശിധരന്‍.പോഷകാഹാരക്കുറവ് മൂലമാണ് എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ പടരുന്നത്. പോഷകാഹാരത്തിന്റെ കുറവ് കാരണം മനുഷ്യന് പ്രതിരോധശേഷി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ലോക ആരോഗ്യദിനത്തിന്റെ ഭാഗമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ‘ബീറ്റ് ഡയബറ്റിക്‌സ്’ സെമിനാറില്‍ ആഹാരം, ജീവിതരീതി, പ്രമേഹം എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.രോഗങ്ങള്‍ വന്നതിന് ശേഷം ചികിത്സനേടുന്നതിലും നല്ലത് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ്. രോഗങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ദാരിദ്ര്യമാണ് ഇന്ത്യയെ രോഗങ്ങളുടെ ഒന്നാം സ്ഥാനത്ത് എത്തിച്ചതെന്നും പോഷകാഹാരമില്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി ഇല്ലാത്തവരായി രാജ്യത്തെ ജനങ്ങള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളജ് അസി. പ്രഫസര്‍ ഡോ. ചാന്ദ്‌നി ക്ലാസെടുത്തു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എല്‍. സരിത, ജില്ലാ മാസ് മീഡിയ ഓഫീസര്‍ മണി, ഡോ. വി. രാജേന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.