വടകര: ബൈക്കില്‍ കയറ്റി വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിരുതന് പിടിയില്‍. കടമേരി പാറക്കല്കുനി ശോബിനെയാണ് (27) വടകര പോലീസ് അറ്സ്റ്റ് ചെയ്തത്. തേപ്പു പണിക്കാരനായ ഇയാള്‍ ബസ് കാത്ത് നില്ക്കുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി പീഡിപ്പിക്കുകയാണ് ചെയ്തത്. രണ്ടു കുട്ടികള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിരാവിലെ ട്യൂഷനു പോകാന്‍ ബസ് കാത്ത് നിന്ന വിദ്യാര്‍ഥിയെ ഇയാള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനിടയിലാണ് മറ്റൊരു കുട്ടിയും പീഡനത്തിന് ഇരയായത് അറിയുന്നത്. ബന്ധുക്കളുടെ പരാതി പ്രകാരം വടകര പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാലപീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ഇയാളെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി.
പ്രകൃതിവിരുദ്ധ പീഡനം: ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെ അറസ്റ്റു ചെയ്തു
