പ്രണയചിത്രങ്ങളെ പേടിയില്ലെങ്കിലും…

c-sidharthബോളിവുഡിലെ കാമുകന്‍ പരിവേഷമാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കുള്ളത്. കരണ്‍ ജോഹറിന്റെ     സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സിദ്ധാര്‍ഥ് ഇതിനോടകം ബോളിവുഡില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ യുവനായകനാണ്. പല സമയങ്ങളിലായി പല ബോളിവുഡ് സുന്ദരിമാരുമായി സിദ്ധാര്‍ഥ് പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളും വരാറുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രണയ ചിത്രങ്ങള്‍ തനിക്ക് അത്ര യോജിക്കുന്നില്ലായെന്നാണ് താരത്തിന്റെ വിലയിരുത്തല്‍. 31വയസുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രവും ഒരു പ്രണയചിത്രമാണ്. കത്രീന കെയ്ഫിന്റെ നായകനായി അഭിനയിച്ച ബാര്‍ ബാര്‍ ദേഖോ ആണ് സിദ്ധാര്‍ഥിന്റെ പുതിയ ചിത്രം.

പ്രണയചിത്രങ്ങളില്‍ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ര കംഫര്‍ട്ടബിള്‍ അല്ല. എനിക്കു പറ്റിയ വേഷം ഏതാണെന്നു കണ്ടെത്താന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. പ്രണയചിത്രങ്ങളിലും ആക്ഷന്‍ ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി കഥകള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ എന്നെത്തേടിയെത്തുന്ന കഥകള്‍ കൂടുതലും പ്രണയചിത്രങ്ങളുടേതുമാണ്- സിദ്ധാര്‍ഥ് പറയുന്നു.

Related posts