ഇരിങ്ങാലക്കുട: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവി ളിയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍. മുരിയാട്, വേളൂക്കര പഞ്ചായത്തുകളുടെ ശുദ്ധജല ക്ഷാമം പരിഹാരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ഉമ്മന്‍ ചാണ്ടി അനുവദിച്ച 67 കോടി രൂപയുടെ കുടിവെള്ള പദ്ധതിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ എംഎല്‍എ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുരിയാട് മണ്ഡലം പ്രസിഡന്റ് ഐ.ആര്‍. ജെയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സോണിയ ഗിരി, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.വി. ചാര്‍ളി, വര്‍ഗീസ് പുത്തനങ്ങാടി, നഗരസഭാധ്യക്ഷ നിമ്യ ഷിജു, ടി.ഡി. ലാസര്‍, വേളൂക്കര മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുര്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഠാണാവില്‍ നിന്നാരംഭിച്ച മാര്‍ച്ചിനെ ആല്‍ത്തറക്ക് സമീപം പോലീസ് തടഞ്ഞു.