ചങ്ങനാശേരി: പ്രതിസന്ധികളില്‍ പതറാതെ മുന്നേറുന്നവര്‍ക്കേ ജീവിതവിജയം കൈവരിക്കാനാകുകയുള്ളുവെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ദളിത് കത്തോലിക്കാ മഹാജനസഭയുടെ നേതൃത്വത്തില്‍ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ച യുവജനക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാന്‍മാരുടെ ജീവചരിത്രം വിജയത്തിന്റെ ചരിത്രമാണ് നമ്മെ പഠിപ്പിക്കുന്നതെന്നും ആര്‍ച്ച് ബിഷപ് ഉദ്‌ബോധിപ്പിച്ചു.
അതിരൂപത പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ബെന്നി കുഴിയടിയില്‍, മുഖ്യപ്രഭാഷണം നടത്തി. ടോമി മംഗലത്ത്, മിനി റോയി എന്നിവര്‍ പ്രസംഗിച്ചു. കാരുണ്യവര്‍ഷത്തില്‍ ദളിത് കത്തോലിക്കരുടെ വിദ്യാഭ്യാസത്തിനായി സമാഹരിക്കുന്ന ഒരുകോടി രൂപ ഫണ്ടിന്റെ ലോഗോ പ്രകാശനം മാര്‍ പെരുന്തോട്ടം ലോഗോ സി.സി.കുഞ്ഞുകൊച്ചിന് നല്‍കി പ്രകാശനം ചെയ്തു.