പ്രതിസന്ധികള്‍ മറികടന്ന് ഇത് നമ്മ ആള്‍ 20ന്

ithu-namma-allഏറെ  പ്രതിസന്ധികളും മറികടന്ന് ഇത് നമ്മ ആള്‍ എന്ന ചിത്രം ഈ മാസം 20ന് തിയറ്ററിലെത്തും. ചിമ്പു-നയന്‍താര ജോടി ഏറെ നാളത്തെ പിണക്കത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടുകൂടിയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതെങ്കിലും ഇവര്‍ക്കിടയില്‍ വീണ്ടും ഉടക്ക് രൂപപ്പെട്ടതോടെ വീണ്ടും ചിത്രത്തിന്റെ കാര്യം തുലാസിലാവുകയായിരുന്നു. ഇവരുടെ ഉടക്കും ചിത്രം ഇറങ്ങാന്‍ വൈകുന്നതും ഏറെനാള്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഒടുവില്‍ എല്ലാ തടസങ്ങളും നീങ്ങി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പാണ്ഡിരാജ് ആണ്  സംവിധായകന്‍. ആന്‍ഡ്രിയ ജെറെമിയ, സൂരി, ജയപ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിമ്പു സിനി ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന  ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ചിമ്പുവിന്റെ അച്ഛന്‍ ടി. രാജേന്ദറും അമ്മ ഉഷ രാജേന്ദറുമാണ്.

Related posts