ഒരു കാലത്ത് സിനിമയില്‍ തിളങ്ങിനിന്ന താരം! സുകന്യ സിനിമയിലേക്ക് തിരിച്ചെത്തുന്നു

സു​ക​ന്യ വീ​ണ്ടും തി​രി​ച്ചു​വ​രു​ന്നു. മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, ജ​യ​റാം, മു​കേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നാ​യി​ക​യാ​യി ഒ​രു കാ​ല​ത്ത് സി​നി​മ​യി​ൽ തി​ള​ങ്ങിനി​ന്ന സു​ക​ന്യ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തുന്നു. മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​ലൂ​ടെ​യാ​ണ് താ​രം തി​രി​ച്ചെ​ത്തു​ന്ന​ത്. ഈ ​മാ​സം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ​യി​ൽ നി​മി​ഷ സ​ജ​യ​നും ടൊ​വി​നോ തോ​മ​സു​മാ​ണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ​ന്നും പ്രേ​ക്ഷ​ക​ർ ഓ​ർ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ജീ​വ​ൻ പ​ക​ർ​ന്ന സു​ക​ന്യ അഭിനയിച്ച അവസാനചിത്രം 2014ൽ പ്രി​യ​ദ​ർ​ശ​ൻ സംവിധാനം ചെയ്യ്ത ആ​മ​യും മു​യ​ലു​മാ​ണ്.

ത​മി​ഴി​ലും തെ​ലു​ങ്കി​ലും നാ​യി​ക​യാ​യി തി​ള​ങ്ങിനി​ന്ന സു​ക​ന്യ മ​ല​യാ​ള സിനിമയിൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​ച്ച​ത്. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ത​ന്നെ താ​രം മ​ല​യാ​ള സി​നി​മ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി ഈ ​ന​ടി മാ​റി. 1991 ൽ ​പു​റ​ത്തി​റ​ങ്ങി​യ പു​തു നെ​ല്ല് പു​തു നാ​ത്ത് എ​ന്ന സി​നി​മ​യാ​ണ് സു​ക​ന്യ​യു​ടെ ആ​ദ്യ സി​നി​മ. ഐ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്ത അ​പാ​ര​ത​യി​ലൂ​ടെ​യാ​ണ് സു​ക​ന്യ മ​ല​യാ​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. റ​ഹ്മാ​നാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത സാ​ഗ​രം സാ​ക്ഷി​യി​ൽ മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ​യാ​യാ​ണ് സു​ക​ന്യ വേ​ഷ​മി​ട്ട​ത്. ജ​യ​റാ​മും ദി​ലീ​പും മ​ഞ്ജു വാ​ര്യ​രു​മെ​ല്ലാം അ​ഭി​ന​യി​ച്ച തൂ​വ​ൽ​ക്കൊ​ട്ടാ​ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ നാ​യി​ക​യാ​യാ​ണ് സു​ക​ന്യ അ​ഭി​ന​യി​ച്ച​ത്. മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു അ​ത്. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ച​ന്ദ്ര​ലേ​ഖ​യി​ലൂ​ടെ​യാ​ണ് സു​ക​ന്യ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ച്ച​ത്. നാ​യി​ക​യ​ല്ലെ​ങ്കി​ലും അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു താ​ര​ത്തി​ന് ല​ഭി​ച്ച​ത്.

ഇ​വ​രെ​ക്കൂ​ടാ​തെ മു​കേ​ഷി​നൊ​പ്പ​വും സു​ക​ന്യ അ​ഭി​ന​യി​ച്ചി​രു​ന്നു. അ​മ്മ അ​മ്മാ​യി അ​മ്മ, സ്വ​സ്ഥം ഗൃ​ഹ​ഭ​ര​ണം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ഇ​വ​ർ ഒ​രു​മി​ച്ചി​രു​ന്നു. മു​ര​ളി​യു​ടെ​നാ​യി​ക​യാ​യും സു​ക​ന്യ വേ​ഷ​മി​ട്ടി​രു​ന്നു. കാ​ണാ​ക്കി​നാ​വ് എ​ന്ന സി​നി​മ​യി​ലാ​യി​രു​ന്നു ഇ​വ​രു​വ​രും ഒ​രു​മി​ച്ചെ​ത്തി​യ​ത്.

റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്ത നോ​ട്ട് ബു​ക്കി​ൽ അ​മ്മ വേ​ഷത്തി​ലാ​ണ് താ​രം എ​ത്തി​യ​ത്. അ​ഭി​ന​യം മാ​ത്ര​മ​ല്ല നൃ​ത്ത​വും സു​ക​ന്യ​ക്ക് ന​ന്നാ​യി വ​ഴ​ങ്ങി​യി​രു​ന്നു. ന​ല്ലൊ​രു ഗാ​യി​ക​യും സം​ഗീ​ത സം​വി​ധാ​യി​ക​യും കൂ​ടി​യാ​ണ് താ​രം. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചെ​ങ്കി​ലും പി​ന്നീ​ടു വി​വാ​ഹ​മോ​ചി​ത​യാ​വു​ക​യാ​യി​രു​ന്നു.

Related posts