പ്രദേശവാസികള്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയായി വൈദ്യുതിപോസ്റ്റ്

PKD-POSTവടക്കഞ്ചേരി: വീട്ടുകാര്‍ക്കും പ്രദേശവാസികള്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയായി വൈദ്യുതിപോസ്റ്റ് നില്ക്കുമ്പോഴും അധികൃതര്‍ക്കു നിസംഗത.ദേശീയപാത ഇരുമ്പുപാലത്തിനടുത്താണ് നടുപിളര്‍ന്നു ഏതുസമയത്തും തകര്‍ന്നുവീഴാവുനന്ന നിലയില്‍ പോസ്റ്റ് നില്ക്കുന്നത്. അജിതാബി എന്ന സ്ത്രീയുടെ വീടിനു മുന്നിലാണ് ഈ ദുരന്തഭീഷണി. ദേശീയപാതയില്‍നിന്നും പതിനഞ്ചടി ഉയരത്തില്‍ മണ്‍തിട്ടയിലാണ് പോസ്റ്റ് നില്ക്കുന്നത്. ഇതു തകര്‍ന്നാല്‍ ചങ്ങലകണ്ണിപോലെ വാഹനങ്ങള്‍ പോകുന്ന ദേശീയപാതയിലേക്കാണ് വീഴുക. വലിയ ദുരന്തസാധ്യതയാണ് ഇതുമൂലമുണ്ടാകുന്നത്. പോസ്റ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല.

Related posts