പ്രമേഹം കാലിലെ ഞരമ്പുകള്‍ക്കു കേടു വരുത്താനിടയുണ്ട്. കാലിലേക്കുളള രക്തപ്രവാഹം കുറയ്ക്കുന്നു. കാലിന്റെ സ്പര്‍ശനശേഷി കുറയുന്നു. ചൂട്, തണുപ്പ്, വേദന എന്നിവ അനുഭവപ്പെടുന്നില്ല. കാലിലുണ്ടാകുന്ന ചെറിയ മുറിവ്്, പരു, പൊളളല്‍ എന്നിവ അറിയാതെ പോകുന്നു. കാലിലേക്കുളള രക്തസഞ്ചാരം കുറയുന്നതു മൂലം ഇത്തരം മുറിവുകള്‍ ഉണങ്ങുന്നതിനു കാലതാമസം നേരിടുന്നു. ഇത് അണുബാധയിലേക്കു നയിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ പാദസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ചര്‍മസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് ഇതു സഹായകം.
പാദസംരക്ഷണത്തിനുളള ഏതാനും മാര്‍ഗങ്ങള്‍ ചുവടെ.
* എന്നും പാദങ്ങള്‍ പരിശോധിക്കുക. പാദത്തിന്റെ മുകള്‍ഭാഗവും താഴ്ഭാഗവും സൂക്ഷ്്മമായി നിരീക്ഷിക്കുക; നിലത്ത് ഒരു കണ്ണാടി വച്ച ശേഷം പാദത്തിന്റെ താഴ്്വശത്ത്് മുറിവുകളോ വിളളലുകളോ പോറലുകളോ ഉണ്ടോ എന്നു പരിശോധിക്കുക.
* വിരലുകള്‍ക്കിടയിലെ തൊലി പൊട്ടുന്നുങ്കെില്‍ അവിടെ ആന്റിസെപ്റ്റിക് മരുന്നു പുരട്ടുക; ഏതാനും
ദിവസങ്ങള്‍ക്കുളളില്‍ ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുക.
* സോപ്പും വെളളവും ഉപയോഗിച്ചു പാദങ്ങള്‍ നിത്യവും കഴുകുക. ഉണങ്ങിയ തുണി ഉപയോഗിച്ചു തുടയ്ക്കുക. വിരലുകള്‍ക്കിടയില്‍ പറ്റിയിരിക്കുന്ന ജലാംശം തുടച്ചു കളയാന്‍ ശ്രദ്ധ വേണം.
* കാലു വിണ്ടു കീറാതിരിക്കാന്‍ കുളിക്കുശേഷം എണ്ണയോ എണ്ണമയം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകളോ ലോഷനോ കാലിന്റെ മുകളിലും താഴെയും പുരട്ടുക; വിരലുകളുടെ ഇടയില്‍ പുരട്ടരുത്.
* സോക്്്‌സ്് ഉപയോഗിക്കുക; മുറുക്കമുളളവ പാടില്ല. വായുസഞ്ചാരം ഉളളതും വിയര്‍പ്പ്തങ്ങി നില്‍ക്കാന്‍ അനുവദിക്കാതുമായ സോക്‌സാണ് അനുയോജ്യം. രാത്രി തണുപ്പ്് അനുഭവപ്പെടുന്നുവെങ്കില്‍ സോക്‌സ് ധരിക്കുന്നതു ഗുണകരം.
* കുളി കഴിഞ്ഞശേഷം നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക; നഖങ്ങളുടെ അരികുകള്‍ വെട്ടുമ്പോള്‍ ഏറെ ശ്രദ്ധ ഉണ്ടാകണം.
* ചെരുപ്പു ധരിച്ചേ നടക്കാവൂ; മുറുക്കമുളള ചെരുപ്പും ഷൂസും പാടില്ല.
* കാലുകള്‍ ഏറെ ചൂടു കൂടിയ വെളളമുപയോഗിച്ചു കഴുകരുത്. ഹോട്ട്് വാട്ടര്‍ ബോട്ടിലോ ഹീറ്റിംഗ് പാഡോ ഉപയോഗിച്ച് കാലില്‍ ചൂടുവയ്ക്കരുത്.
* ആണിയും തഴമ്പും ഉണ്ടെങ്കില്‍ ബ്ലേഡും കത്തിയും ഉപയോഗിച്ചു നീക്കം ചെയ്യാന്‍ ശ്രമിക്കരുത്; ഡോക്ടറെ സമീപിക്കുന്നതാണു നല്ലത്്്.
* കാലിലെ രക്തസഞ്ചാരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ പുകവലി ഉപേക്ഷിക്കുക.
* വ്യായാമം എല്ലാ ദിവസവും ഒരേ തോതില്‍ ചെയ്യണം. ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമമുറകള്‍ മാത്രം സ്വീകരിക്കണം. ദ ിവസവും 20 മുതല്‍ 30 മിനിട്ടു വരെ നടക്കുക; കാലിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നതിന് ഇതു സഹായകം. ഇരിക്കുമ്പോള്‍ ഒരു കാലിനു മേല്‍ മറ്റേ കാല്‍ കയറ്റി വച്ച് ഇരിക്കരുത്; സുഗമമായ രക്തസഞ്ചാരത്തിന് അതു തടസമാകും.
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്