പ്രവാസി ഇന്ത്യക്കാരുടെ നിയമപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്നു

Lawഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ലീഗല്‍ സബ് കമ്മിറ്റി പ്രവാസി ഇന്ത്യക്കാരുടെ നിയമപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായി വേദിയൊരുക്കുന്നു. ഓഗസ്റ്റ് 12നു വൈകുന്നേരം ഏഴിന് അസോസിയേഷന്‍ കമ്യൂണിറ്റി ഹാളിലാണു പരിപാടി.

“പ്രവാസികള്‍ ഇന്ത്യയില്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ ഉദ്ഘാടനം ചെയ്യും. വിദഗ്ധരായ അഭിഭാഷകര്‍ സംശയങ്ങള്‍ക്കു മറുപടിനല്‍കും. നിയമപരമായ സംശയങ്ങളും പരാതികളും ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെമിനാറിന്റെ അഞ്ചുദിവസം മുമ്പ് പേരു രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: മുരളീധരന്‍ 050 2510053, അഡ്വ. സന്തോഷ് 050 1769065, 06 5610845.

റിപ്പോര്‍ട്ട്: കെ. സുനില്‍രാജ്

Related posts