പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്കി

maheshഅമരവിള : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ്  പോലീസ് പിടിയിലായി.മാറനല്ലൂര്‍ വെളിയംകോട് പറക്കേണത്ത് ആറ്റിന്‍കര വീട്ടില്‍ അമ്പലം മഹേഷ് ( 23) ആണ് പിടിയിലായത്. കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവന്തപുരത്ത് വച്ച് പരിചയപ്പെട്ട അരുവിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡനത്തിന് വിധേയയായാക്കിയത്.

പരിചയപെട്ട പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങികൊടുത്ത ശേഷം , മൊബൈല്‍ വിളികളിലൂടെ ബന്ധം ദൃഡമാക്കുകയും തുടര്‍ന്ന് ഈ മാസം ഒന്നാം തിയതി പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കര പെരുമ്പഴുതുരില്‍ വിളിച്ച് വരുത്തി തന്റെ വീട്ടിലേക്ക് കൊണ്ടു വരുകയായിരുന്നു. പ്രതി ഒറ്റെക്ക് താമസിച്ചിരുന്ന വീട്ടില്‍ ഒരാഴ്ചയോളം പെണ്‍കുട്ടിയെ താമസിപ്പിച്ചായിരുന്നു പീഡനം . സംശയം തോന്നിയ നാട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ചറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൂട്ടികൊണ്ടു പോവുകയുമായിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നും പൂജപ്പുര സ്റ്റേഷനില്‍ നല്കിയ പരാതിയാണ് പ്രതിയെ കുടുക്കയത്. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്യ്തു .

Related posts