പ്രിയങ്കാ ചോപ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നോ ? പ്രിയങ്കാ ചോപ്ര മൂന്നു തവണ ആത്മഹത്യക്കു ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ മാനേജന്‍ ജാജു

priyankaനടി പ്രിയങ്കാ ചോപ്ര മുമ്പ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന ആരോപണവുമായി നടിയുടെ മുന്‍ മാനേജര്‍ രംഗത്ത്. നടിയുടെ മുന്‍ മാനേജന്‍ ജാജുവാണ് വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.  കരിയറില്‍ തിരിച്ചടി  നേരിട്ട സമയത്ത്  പ്രിയങ്കാ ചോപ്ര മൂന്നു തവണ ആത്മഹത്യക്കു ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലാണ് ട്വിറ്ററിലൂടെ ജാജു  നടത്തിയത്.

എന്നാല്‍ 2004 ല്‍ പ്രിയങ്ക ജാജുവിനെ ജോലിയില്‍ നിന്നു  പിരിച്ചുവിട്ടിരുന്നു.  പ്രിയങ്കയുടെ സ്വകാര്യതയില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച്  2008ല്‍ പ്രിയങ്കയുടെ പിതാവ് ജാജുവിനെതിരേ   കേസ് നല്‍കിയിരുന്നു. നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്ന പരാതിയെത്തുടര്‍ന്ന്  ജാജു രണ്ടുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.   67 ഡേയ്‌സ് എന്ന പേരില്‍ ഒരു ചിത്രം നിര്‍മിക്കാന്‍ ജാജു പദ്ധതിയിട്ടിരുന്നുവെങ്കിലും നടി ഇയാള്‍ക്കെതിരേ നല്‍കിയ കേസുകള്‍ കാരണം പദ്ധതി നടന്നില്ല.

Related posts