തൊണ്ണൂറുകളിലെ പ്രിയനായികമാര്‍ വീണ്ടും ബിഗ് സ്ക്രീനിലേക്കെത്തുന്നു, അതും ഒരുമിച്ച്. ഖുശ്ബു, രാധിക, സുഹാസിനി, ഉര്‍വശി എന്നിവരാണു ജയിംസ് വസന്തന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒന്നിക്കുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്ന്‍മെന്റാകും. യഥാര്‍ഥ ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളായ ഇവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ആറു വര്‍ഷത്തിനുശേഷം ഖുശ്ബു അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഓസ്‌ട്രേലിയയിലായിരിക്കും ചിത്രീകരണം എന്നാണറിയുന്നത്.
പ്രിയനായികമാര്‍ വീണ്ടും വരുന്നു
