പ്രേക്ഷകരുടെ പ്രീതി നേടാന്‍

Prithiപ്രീതി വീണ്ടും സിനിമയിലേക്ക്. താത്കാലിക അവധി നല്കി രണ്ടുവര്‍ഷത്തോളമായി സിനിമ മേഖലയില്‍ നിന്നും മാറി നിന്ന പ്രീതി സിന്റ വീണ്ടും സജീവമാകുന്നതായാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. സണ്ണി ഡിയോള്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ്  പ്രീതി വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. ഭയ്യാജി സൂപ്പര്‍ഹിറ്റ് എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നീരജ് പഥക് ആണ്. ചിത്രം കോമഡിക്ക് പ്രാധാന്യം നല്കിയാണ് ഒരുക്കുന്നത്.

ഒരു സിനിമാ താരത്തിന്റെയും നാടന്‍ പെണ്ണിന്റെയും കഥപറയുന്ന ചിത്രത്തില്‍ നാടന്‍ പെണ്ണായാണ് പ്രീതിയെത്തുന്നത്. അമീഷ പട്ടേലും അര്‍ഷദ് വാര്‍സിയും ശ്രേയസ് തല്‍പഡേയുമാണ്  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ മാസത്തോടുകൂടി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Related posts