പത്തുവര്‍ ഷങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും ഒന്നിക്കുകയാണ്. ഒരേ കോളജില്‍ പഠിച്ച മൂന്നുപേര്‍. കാമ്പസിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആവേശകരമായ ത്രസിപ്പിക്കുന്ന ഓര്‍മകളെ മനസില്‍ ഒതുക്കിക്കൊണ്ട് പലയിടങ്ങളിലായി ജീവിതം നയിക്കുന്ന അവര്‍ വീണ്ടും ഒന്നിക്കുകയാണ്. വിരസമായ യാഥാര്‍ഥ്യങ്ങളോട് തല്‍ക്കാലം വിടപറഞ്ഞു വീണ്ടും കലാലയ ജീവിതത്തിന്റെ ശൈലിയില്‍ മുഴുകുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഓരോ നിമിഷവും ആനന്ദിക്കുകയെന്നതായിരുന്നു ഉദ്ദേശ്യം.അതിനുവേണ്ടി അവര്‍ കടല്‍ത്തീരത്ത് ഒരു റിസോര്‍ട്ട് വാങ്ങി.
ആഗ്രഹങ്ങള്‍ക്ക് നിറവും സുഗന്ധവും പകര്‍ന്നു. ആനന്ദത്തിലേക്കു നയിക്കപ്പെടുമ്പോഴാണ് അതു സംഭവിച്ചത്. പക്ഷേ, അതൊരു സ്വപ്നമല്ലായിരുന്നു. സത്യമായിരുന്നു. വിശ്വസിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നും വരില്ല. പ്രേതം തീയേറ്ററിലെത്തി.
സു.. സു.. സുധി വാല്‍മീകം എന്ന ചിത്രത്തിനുശേഷം രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പ്രേതം എന്ന കോമഡി ഹൊറര്‍ ചിത്രത്തില്‍ ജോണ്‍ ഡോണ്‍ബോസ്‌കോ എന്ന കേന്ദ്ര കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു. സുഹൃത്തുക്കളായി അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍ എന്നിവര്‍ അഭിനയിക്കുന്നു. വിജയ് ബാബു, ദേവന്‍, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിയോണ്‍, സുനില്‍ സുഖദ, ശ്രുതി രാമചന്ദ്രന്‍, പേളി മാണി, ആര്യ സതീഷ്, അഞ്ജന, ശരണ്യ മോഹന്‍, സതി പ്രേംജി എന്നിവരാണു മറ്റു പ്രമുഖ താരങ്ങള്‍.ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നു നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമായ പ്രേതത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു.