പ്രേമം കണ്ട് കൊതി തീര്‍ന്നില്ല; മാര്‍ച്ച് 18ന് വീണ്ടും പ്രേമത്തിന്റെ പ്രദര്‍ശനം

premamഎത്ര തവണ പ്രേമം കണ്ടാലും മതിവരുന്നില്ലെന്നാണ് തമിഴകത്തുകാര്‍ പറയുന്നത്. ഒരു മലയാള ചിത്രത്തിനാണ് ഇത്രയേറെ സ്വീകാര്യത തമിഴകത്ത് കിട്ടിയിരിക്കുന്നത്. 250 ദിവസവും ചെന്നൈയില്‍ നിറഞ്ഞ സദസിലാണ് പ്രേമം പ്രദര്‍ശിപ്പിച്ചത്.

ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന ആരാധകരുടെ അപേക്ഷ മാനിച്ച് ഈ മാസം 18ന് വീണ്ടും പ്രേമത്തിന്റെ പ്രദര്‍ശനം നടത്തുമെന്നാണ് കേള്‍ക്കുന്നത്.

നിവിന്‍ പോളിയും അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാ സ്റ്റ്യനുമൊക്കെ കേന്ദ്ര കഥാപാത്രമായി എത്തിയ പ്രേമം കേരളത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചപ്പോള്‍ തമിഴകത്തുകാര്‍ കൂടി പ്രേമം സിനിമയെ ഏറ്റെടുക്കുകയായിരുന്നു.

Related posts