നിയമത്തിന്‍റെ വഴിയേ..! ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച യു​വ​തി​ക്കെ​തി​രേ കൊലശ്രമത്തിന് കേസ്; താൻ മരിക്കുന്നതിനോടൊപ്പം മകനെയും കൊല്ലാൻ ശ്രമിച്ചു എന്നതിനാണ് കേസ്

POLICEപ​യ്യ​ന്നൂ​ര്‍:  ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ച മാ​താ​വി​നെ​തി​രേ മ​ക​നെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​തി​ന് കേ​സ്.​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​യ്യ​ന്നൂ​ര്‍ എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​ന് സ​മീ​പം ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ച പി​ലാ​ത്ത​റ പി​രീ​ക്കാം​ത​ട​ത്തി​ലെ ദ​റു​ല്‍​സ​ലാ​മി​ല്‍ പ​ട്ടു​വം വ​ള​പ്പി​ല്‍ മ​മ്മു​ഹാ​ജി​യു​ടെ മ​ക​ള്‍ സ​ഹീ​ദ (29)യ്ക്കെ​തി​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ​ഹീ​ദ​യു​ടെ ര​ണ്ട​ര വ​യ​സു​ള്ള മ​ക​ന്‍ സാ​ലി​ഹി​ന്‍റെ ഇ​രു​കാ​ലു​ക​ളും ട്രെ​യി​ന്‍ ക​യ​റി അ​റ്റു​പോ​യി​രു​ന്നു.

മം​ഗ​ലാ​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ട്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് കാ​ലു​ക​ള്‍ തു​ന്നി​ച്ചേ​ര്‍​ത്ത​ത്.​പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ഹീ​ദ​യ്ക്ക് മ​രി​ക്കു​ന്ന​തി​നൊ​പ്പം കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​വാ​നു​ള്ള ഉ​ദ്ദേ​ശ​വു​മു​ണ്ടാ​യി​രു​ന്നു എ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​രി​ച്ച സ​ഹീ​ദ​യ്ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

Related posts