തിരുവനന്തപുരം: സംസ്ഥാനത്തു വിപണിയില്‍ ലഭ്യമായിട്ടുള്ള പഴം-പച്ചക്കറികളില്‍ കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണെ്ടത്തിയതിനാല്‍ ഇത്തരം സാധനങ്ങള്‍ വാളന്‍പുളിവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കി വയ്ക്കണം. തുടര്‍ന്നു ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടണ്‍ തുണി ഉപയോഗിച്ചു തുടച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നു ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
പാചകം ചെയ്യാന്‍ പാകത്തില്‍ (റെഡി ടു കുക്ക്) പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞും പ്ലാസ്റ്റിക് പാക്കറ്റുകളിലുമാക്കി പഴം, പച്ചക്കറികള്‍ വില്ക്കുന്നതു ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം അനുവദനീയമല്ല. കച്ചവടക്കാരും വ്യാപാരികളും മുറിച്ചു വച്ച പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വില്‍പ്പന നടത്തുന്നതു നിയമവിരുദ്ധമാണ്. ഇത്തരം വ്യാപാരം നടത്തുന്നവര്‍ അടിയന്തരമായി സാധനങ്ങള്‍ മാര്‍ക്കറ്റില്‍നിന്നു പിന്‍വലിക്കണം. ഈ നിര്‍ദേശം ലംഘിക്കുന്നതായി കണ്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന് നടപടി സ്വീകരിക്കമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഓണവിപണി ലക്ഷ്യമാക്കി പായസം പ്ലാസ്റ്റിക് കണെ്ടയ്നറുകളില് നിറച്ചു വില്‍പ്പന നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പായസം, ചൂടാറുന്നതിനു മുമ്പ് പ്ലാസ്റ്റിക് കണെ്ടയ്നറുകളില് നിറച്ചു വിതരണം ചെയ്യുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.
അതിനാല്‍ പ്ലാസ്റ്റിക് കണെ്ടയ്നറുകളില് ചൂടുള്ള പായസം നിറച്ചു വില്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
ക്രമക്കേടു ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ടോള്‍ഫ്രീ നമ്പരിലോ ( 1800, 425, 1125 ) താഴെ പറയുന്ന ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ നമ്പരിലോ അറിയിക്കണം. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂര്‍ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട്, 8943346191, വയനാട് 8943346192, കണ്ണൂര്‍ 8943346193, കാസര്‍ഗോട് 8943346194. ജില്ലകളിലെ അസിസ്റ്റന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സ്) മാരുടെ ഫോണ്‍ നമ്പര്‍ തിരുവനന്തപുരം (ഇന്റലിജന്‍സ്) 8943346195, എറണാകുളം (ഇന്റലിജന്‍സ്) 8943346196, കോഴിക്കോട് (ഇന്റലിജന്‍സ്) 8943346197.