പുതിയ തലമുറ ഇന്നുവരെ കണ്ടിട്ടില്ലാത്ത അദ്ഭുത ജീവികള്‍ നിറഞ്ഞ ഫാന്റസി വേള്‍ഡിന്റെ നടുക്കം കൊള്ളിക്കുന്ന വാതായനങ്ങള്‍ തുറന്നുകൊണ്ട് ഒരു ഫാന്റസി ത്രില്ലര്‍ സിനിമ വരുന്നു. ഫന്റാസ്റ്റിക് ബീസ്റ്റ്സ് ് ആന്‍ഡ് വെര് ടൂ ഫൈന്‍ഡ് ദെം.
സംവിധാനം – ഡേവിഡ്യേറ്റ്സ് ലോകപ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരിയും ഹാരിപോട്ടര്‍ എന്ന കൃതിയുടെ രചയിതാവുമായ ജെ.കെ. റൗളിംഗിന്റെ തിരക്കഥയെ ആധാരമാക്കിയാണ് ഈ ഫാന്റസി സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രം 18 ന് മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും പ്രദര്‍ശനത്തിന് എത്തുന്നു. ഡേവിഡ് ഇമാന്, ജെ.കെ. റൗളിംഗ്, സ്റ്റീവ്കൗസ്, ലിയോണല്നിഗ്രാം എന്നിവരാണ് നിര്‍മാതാക്കള്‍.
-ദേവസിക്കുട്ടി