ഫയര്‍ഫോഴ്‌സില്‍ വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കും: ചെന്നിത്തല

TVM-REMESHവെഞ്ഞാറമൂട്:ഫയര്‍ഫോഴ്‌സില്‍ വനിതകള്‍ക്കും പ്രാതിനിധ്യം നല്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കേരളത്തിലെ 115-ാമത് ഫയര്‍ സ്‌റ്റേഷന്‍ വെഞ്ഞാറമൂട്ടില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി .കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജോ കുരുവിള ഈശോ, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്.കുറുപ്പ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി.നായര്‍,ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്്ഇ.ഷംസുദീന്‍,ജി.പുരുഷോത്തമന്‍ നായര്‍,അഡ്വ. സുദീര്‍,തലേകുന്നില്‍ ബഷീര്‍, ബിനു എസ്.നായര്‍,എം.എസ്.ഷാജി കീഴായിക്കോണം സോമന്‍,ആര്‍.അപ്പുകുട്ടന്‍ പിള്ള, കീഴായിക്കോണം അജയന്‍, വൈ.വി.ശോഭകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts