മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം നടന്‍ ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. മോഹന്‍ രാജയുടെ പുതിയ ചിത്രത്തിലാണ് ഫഹദ് തുടക്കം കുറിക്കുന്നത്. ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ 24 എഎം സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിവരം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. പ്രധാന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.
മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഫഹദിന്റെ രണ്ടു മലയാള ചിത്രങ്ങളുടെ അണിയറപ്രവര്‍ത്ത നങ്ങള്‍ നടക്കുകയാണ്. ഫഹദിന്റെ ആദ്യ തമിഴ് ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് മോളിവുഡും കോളിവുഡും കാത്തിരിക്കുന്നത്.