കൈ​ക്കൂ​ലി​ക്ക് മേ​ൽ ഭ​ക്ഷ​ണം സു​ര​ക്ഷി​തം; ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സു​ക​ളിലെ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് വ​ൻ​ക്ര​മ​ക്കേ​ട്

കോ​ട്ട​യം: പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്താ​ലും പ​രി​ശോ​ധ​ന​യി​ല്‍ വ​മ്പ​ന്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹോ​ട്ട​ലു​ക​ളെ ര​ക്ഷി​ക്കു​ന്ന​താ​യി വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ല്‍.സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു ജി​ല്ല​യി​ലും മി​ന്ന​ല്‍ പ​രി​ശോ​ധ​ന.

ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ്, ഭ​ക്ഷ്യ​സു​ര​ക്ഷാ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, ച​ങ്ങ​നാ​ശേ​രി, ക​ടു​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ലാ​ബു​ക​ളി​ല്‍ നി​ന്നും പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന ഭ​ക്ഷ്യ​സാ​മ്പി​ളു​ക​ളു​ടെ കേ​സു​ക​ളി​ല്‍ ഉ​ത്പാ​ദ​ക​ര്‍ അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്യാ​റു​ണ്ട്.

വീ​ണ്ടും റ​ഫ​റ​ല്‍ ലാ​ബു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​ന്ന സാ​മ്പി​ളു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​മ​റി ന​ട​ത്തു​ക​യാ​ണ്. അ​തി​നാ​ല്‍ റ​ഫ​റ​ല്‍ ലാ​ബു​ക​ളി​ല്‍​നി​ന്നും ല​ഭി​ക്കു​ന്ന ഭൂ​രി​ഭാ​ഗം ഫ​ല​ങ്ങ​ളും അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷാ ലാ​ബു​ക​ളി​ല്‍​നി​ന്നു പ​രി​ശോ​ധി​ച്ചു സു​ര​ക്ഷി​ത​മ​ല്ലെ​ന്നു ഫ​ലം ല​ഭി​ക്കു​ന്ന ഭ​ക്ഷ്യ​സാ​മ്പി​ളു​ക​ളി​ല്‍ 90 ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ച​ട്ടം. ഇ​തി​നു​വേ​ണ്ടി മ​നഃ​പൂ​ര്‍​വം പ​രി​ശോ​ധ​ന​യ്ക്ക് സാ​മ്പി​ളു​ക​ള്‍ അ​യ​യ്ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന​താ​യും വി​ജി​ല​ന്‍​സ് സം​ഘം ക​ണ്ടെ​ത്തി.

ല​ക്ഷ​ങ്ങ​ള്‍ വി​റ്റു​വ​ര​വു​ള്ള ഹോ​ട്ട​ലു​കാ​ര്‍​ക്കു ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സി​നു പ​ക​രം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി ഫീ​സി​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ര്‍​ക്കാ​രി​നു വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തു​ന്ന​താ​യും ക​ണ്ടെ​ത്തി.

ഡി​വൈ​എ​സ്പി​മാ​രാ​യ വി.​ആ​ര്‍. ര​വി​കു​മാ​ര്‍, പി.​വി. മ​നോ​ജ് കു​മാ​ര്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​സ്. പ്ര​തീ​പ്, മ​ഹേ​ഷ് പി​ള്ള, ജി. ​ര​മേ​ശ്, സ​ജു എ​സ്. ദാ​സ്, എ​സ്‌​ഐ​മാ​രാ​യ സ്റ്റാ​ന്‍​ലി തോ​മ​സ്, ജെ​യ്‌​മോ​ന്‍, വി.​എം. അ​നി​ല്‍ കു​മാ​ര്‍, ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റാ​യ ച​ങ്ങ​നാ​ശേ​രി എ​ല്‍​ആ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ നി​ജു കു​ര്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts

Leave a Comment