ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി; എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Rapeഅഹമ്മദാബാദ്: യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കേന്ദ്രഭരണ പ്രദേശമായ ദാമനില്‍നിന്നുള്ള 20കാരിയെയാണ് ഒരുകൂട്ടം യുവാക്കള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. സെന്‍ട്രല്‍ ഗുജറാത്തിലായിരുന്നു സംഭവം.

പെണ്‍കുട്ടി നല്‍കിയ പരാതിയനുസരിച്ച് ഗുജറാത്ത് ആനന്ദ് എന്‍ജിനീയറിംഗ് കോളജിലെ 11 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച പോലീസ് പറയുന്നതിങ്ങനെ: ആനന്ദ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയായ യുവാവിനെ പെണ്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. ഏപ്രില്‍ 21ന് വിവാഹവാഗ്ദാനം നല്‍കി പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ കോളജില്‍ എത്തിച്ചു. പിന്നീട് യുവാവിനൊപ്പം ഹോസ്റ്റലിലെത്തിയ പെണ്‍കുട്ടിയെ യുവാവും 11 കൂട്ടുകാരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഇതിനുശേഷം ദാമനിലെത്തിച്ചും ഇവര്‍ കുട്ടിയെ ഉപദ്രവിച്ചു.

ഒരു ദിവസത്തിനുശേഷം പോലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് 11 യുവാക്കളെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനുപുറമേ തട്ടിക്കൊണ്്ടുപോകല്‍ കേസും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്്ട്.

Related posts