കോട്ടയം: ഫഌവേഴ്സ് ടിവി ദീപികയുമായി സഹകരിച്ച് കോട്ടയം നാഗമ്പടം മൈതാനത്തു നടത്തിവരുന്ന ഫഌവേഴ്സ് എക്സ്പോയില്‍ വൈകുന്നേരം പാലക്കാട് ജനാര്ദനന് പുതുശേരിയുടെ നേതൃത്വത്തില്‍ 30ല്‍പ്പരം കലാകാരന്മാര് അണിനിരക്കുന്ന നാടന്‍ പാട്ടും നാടന്‍ കലാരൂപങ്ങളുടെ മിനിയേച്ചറും അരങ്ങേറും. മലയാളത്തിന്റെ പൂങ്കുയില്‍ വൈക്കം വിജയലക്ഷ്മിയുടെ ഗാനമേളയായിരുന്നു ഇന്നലത്തെ സായാഹ്നത്തെ സംഗീതമയമാക്കിയത്. വിജയലക്ഷ്മിയോടൊപ്പം സോമദാസ്, അഭിജിത്ത്, അനഘ, ഹരിശങ്കര്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.
ഇന്നലെയും മേളയില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും ഷോപ്പിംഗ് നടത്താനുമായി കുടുംബസമേതമാണ് ആളുകള്‍ എത്തിയത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഫഌവേഴ്സ് എക്സ്പോയുടെ സമയം രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മേള 13ന് അവസാനിക്കും.