തെരുവുനായ കുറുകെ ചാടി; വൃദ്ധയും മകളും സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; രണ്ടുമാസം പ്രായമുള്ള കുഞ്ഞും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു

ktm-pattikadiകടുത്തുരുത്തി: കടുത്തുരുത്തി മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുന്നതിനിടെ തെരുവ് നായ വട്ടം ചാടിയതിനെ തുടര്‍ന്ന് കൈക്കുഞ്ഞുമായി ഡോക്ടറെ കാണാന്‍ പോവൂകയാ യിരുന്ന വൃദ്ധയും മകളും സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞു അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും വൃദ്ധയ്ക്കും സാരമായി പരിക്കേറ്റൂ. കൈക്കുഞ്ഞും മാതാവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7.10 ഓടെ അക്കരെ ആപ്പാ ഞ്ചിറ യിലാണ് അപകടം.

കടുത്തുരുത്തി വെള്ളാശ്ശേരി ചെരുവംകാലായില്‍ ബിബിന്‍ ബേബി (32), ഓട്ടോറിക്ഷ യാത്രക്കാരിയായ വെള്ളാശ്ശേരി കാട്ടുപുതുശ്ശേരി ത്രേസ്യാമ്മ ദേവസ്യാ (69) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ത്രേസ്യാമ്മയുടെ മകള്‍ ബിന്ദു റെജി (27), ബിന്ദുവിന്റെ രണ്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് എന്നിവരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍. കുഞ്ഞിനെ തലയോലപ്പറമ്പില്‍ ഡോക്ടറെ കാണിക്കാന്‍ പോകുമ്പോളാണ് അപകടമുണ്ടായത്. തെരുവ് നായ ഓട്ടോറിക്ഷയ്ക്കു മുന്നില്‍ വട്ടം ചാടിയതോടെ നിയന്ത്രണം വിട്ട് സമീപത്തെ ഓടയിലേക്കു ഓട്ടോ മറിയുകയായിരുന്നു.

മറിഞ്ഞ ഓട്ടോറിക്ഷയുടെ അടയില്‍പെട്ട ബിബിനെ ഓടിയെത്തിയ മുന്‍ പഞ്ചായത്ത് മെമ്പര്‍ നോബി മുണ്ടയ്ക്കനും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. നാലുപേരേയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് കടുത്തുരുത്തി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

Related posts