ബംഗളൂരു: കുപ്രസിദ്ധ മോഷ്ടാക്കളായ മഞ്ജുനാഥ്, മണികണ്ഠന് എന്നിവര്‍ സിറ്റി പോലീസിന്റെ പിടിയിലായി. ഇവരുടെ കൈയില്‍നിന്ന് 45 ലക്ഷം രൂപയുടെ മോഷണദ്രവ്യം കണ്ടെത്തി. മഞ്ജുനാഥ് ബംഗളൂരു സ്വദേശിയും മണികണ്ഠന് തമിഴ്നാട് സ്വദേശിയുമാണ്. മോഷണത്തിനുശേഷം ഗോവ, ഉദകമണ്ഡലം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ പോയി ആര്‍ഭാടജീവിതം നയിക്കുകയാണ് ഇവരുടെ ശൈലി.
പത്തു പോലീസ് സ്റ്റേഷനുകളിലായി മഞ്ജുനാഥിനെതിരേ 45 പോലീസ് കേസ് നിലവിലുണ്ട്. ഇവരുടെ കൈയില്‍നിന്ന് ഒരു കിലോ സ്വര്‍ണം, 20 കിലോ വെള്ളി, ലക്ഷക്കണക്കിനു രൂപയുടെ കറന്‍സികള്‍ എന്നിവ കണ്ടെത്തി.