തൃശൂര്‍: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമികൈമാറ്റത്തിനു സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ അധിക നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ടി. തോമസ് മാസ്റ്റര്‍ അധ്യക്ഷനായി.
സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി മാത്യു കാവുങ്കല്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ജില്ലാ സെക്രട്ടറി സി.വി. കുര്യാക്കോസ്, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, ബേബി നെല്ലിക്കുഴി, ജോര്‍ജ് പായപ്പന്‍, ജോണി ചിറ്റിലപ്പിള്ളി, എ.എല്‍. ആന്റണി, തോമസ് ആന്റണി, എ.സി. ജോര്‍ജ്, ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, പി.ടി. മാത്യു, കെ.പി. ജോസഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സമരത്തിന് ഇട്ട്യേച്ചന്‍ തരകന്‍, പി.കെ. രവി, തോമസ് ചിറമ്മല്‍, റോക്കി ആളൂക്കാരന്‍, വര്‍ഗീസ് തരകന്‍, അഡ്വ. പ്രവീണ്‍ ചാണ്ടി, ജെസ്‌മോന്‍ ചാക്കുണ്ണി, പ്രഫ. ലീന ജോസ് തൂടങ്ങിയവര്‍ നേതൃത്വം നല്‍കി.