ആലുവ: ശിവരാത്രി മണപ്പുറത്തെ കര്‍ക്കടക വാവുബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങവേ ഉണ്ടായ വാഹനാപകടത്തില്‍ കാക്കനാട് സ്വദേശി മരിച്ചു. തൃക്കാക്കര കാക്കനാട് കുഴുപ്പിള്ളിമൂല സുരേന്ദ്രന്‍ (52)ആണ് ഇന്ന് പുലര്‍ച്ചെ 5.30ന് ആലുവ പുളിഞ്ചോട് കവലയില്‍ നടന്ന അപകടത്തില്‍ മരിച്ചത്. മണപ്പുറത്തുനിന്നും ബലിതര്‍പ്പണം കഴിഞ്ഞ് കാരോത്തുകുഴി കവലവഴി ദേശീയപാതയിലേക്ക് കടക്കുമ്പോഴായിരുന്നു അപകടം. സിഗ്നല്‍ മുറിച്ചുകടന്ന സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മിനി കണ്ടെയ്‌നറില്‍ ഇടിക്കുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലുവ ട്രാഫിക് പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങിയയാള്‍ ആലുവയില്‍ വാഹനാപകടത്തില്‍ മരിച്ചു
