ഇ​റാ​ൻ വി​ക്ഷേ​പി​ച്ച ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ത​ക​ർ​ത്ത് അ​മേ​രി​ക്ക​ൻ സേ​ന

ടെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലി​നെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​നി​ൽ നി​ന്നും യെ​മ​നി​ൽ നി​ന്നും അ​യ​ച്ച 80ല​ധി​കം ഡ്രോ​ണു​ക​ളും ആ​റ് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും യു​എ​സ് സേ​ന ത​ക​ർ​ത്ത​താ​യി യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്.

ഏ​പ്രി​ൽ ഒ​ന്നി​ന് സി​റി​യ​യി​ലെ എം​ബ​സി വ​ള​പ്പി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ക​മാ​ൻ​ഡ​ർ​മാ​ർ കൊ​ല്ല​പ്പെ​ട്ട​തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഇ​റാ​ൻ, ഇ​സ്രാ​യേ​ൽ പ്ര​ദേ​ശ​ത്ത് ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

300-ല​ധി​കം മി​സൈ​ലു​ക​ളു​ടെ​യും ഡ്രോ​ണു​ക​ളു​ടെ​യും ആ​ക്ര​മ​ണ​മാ​ണ് ഇ​സ്ര​യേ​ലി​ന് നേ​ർ​ക്കു​ണ്ടാ​യ​ത്. എ​ന്നാ​ൽ ഇ​സ്രാ​യേ​ലി​ന്‍റെ അ​യ​ൺ ഡോം ​പ്ര​തി​രോ​ധ സം​വി​ധാ​ന​വും അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജോ​ർ​ദാ​ൻ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ വെ​ടി​വ​ച്ചി​ട്ട​തി​നാ​ലും ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ.

Related posts

Leave a Comment